MEDIA SEMINAR

മാറിമറിയുന്ന കാഴ്ചപ്പാടുകള്‍

മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്താ

ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക്‌ ഏറെ ആകര്‍ഷണീയതയുണ്ടെന്നതില്‍ സംശയമില്ല. അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാനായിരിക്കും സ്വാഭാവികമായ പ്രേരണ. പക്ഷേ അത്‌ പലപ്പോഴും അപകടകരമായിത്തീരാം. ഉദാഹരണമായി ചാനലുകളിലൂടെ ഒഴുകിവരുന്ന ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും മാറിമാറി വരികയാണ്‌. കുറെയെല്ലാം മനസ്സില്‍ പതിഞ്ഞാലും പിറകെവരുന്ന ചിത്രങ്ങളും വിവരണങ്ങളും അവയെ പിന്തള്ളും. ആഴമായ വിശകലനത്തിനോ പഠനത്തിനോ ഈ രീതി സഹായകമാകണമെന്നില്ല. ചാനലിലെ വിജ്ഞാപകരൊന്നും അസാധാരണ പണ്ഡിതന്‍മാരല്ലല്ലോ. ഇത്തരം മാധ്യമങ്ങളെ അനുധാവനം ചെയ്യുന്നവര്‍ക്ക്‌ ഉറച്ച നിലപാടുകളെടുക്കാനും പിന്നീടു സാധിക്കാതെ വന്നേക്കും. ചാനലുകളില്‍ മലക്കംമറിച്ചിലുകള്‍ സാധാരണമാണ്‌. ഈയിടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടനത്തില്‍ വന്ന പിശകുകള്‍കൊണ്ടാവാം നിര്‍മ്മാണ രംഗത്ത്‌ ചില പിഴവുകള്‍ സംഭവിച്ചു. അപ്പോള്‍ ഈ മാധ്യമങ്ങളെല്ലാം ഒറ്റക്കെട്ടായി നിര്‍മ്മാണപ്രവര്‍ത്തകരെ മാത്രമല്ല മറ്റു സംഘാടകരെയും സര്‍ക്കാരിനെത്തന്നെയും കണക്കില്ലാതെ അധിഷേപിക്കയായിരുന്നു. ഒരു പക്ഷേ ചില വിദേശ വിമര്‍ശകരെക്കാള്‍ ശക്തമായി നമ്മുടെ പിടിപ്പുകേടിനെ നാം തന്നെ ആക്ഷേപിച്ചു. പല രാജ്യക്കാരുടെയും പിന്തുണ പിന്‍വലിക്കാന്‍ അതിടയാക്കി. പക്ഷേ പിന്നീടു ഗെയിംസ്‌ ഏതാണ്ട്‌ നന്നായി നടക്കുമെന്നായപ്പോള്‍ പ്രശംസയുടെ പെരുമഴയായി. ഉദ്ഘാടനവും കൂടി കഴിഞ്ഞപ്പോള്‍ സംഘാടകരെ വാനോളം പുകഴ്ത്തുകയായി. ഇതുപോലെയുള്ള മലക്കം മറിച്ചിലുകള്‍ തൊടുപുഴയിലെ അദ്ധ്യാപകന്റെ ചോദ്യക്കടലാസ്‌ വിവാദത്തിലും ദൃശ്യമായിരുന്നു. തങ്ങള്‍ കേമന്‍മാരാണെന്നു കരുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും നിഷേധാത്മകമായിട്ടു മാത്രമാണു കാര്യങ്ങള്‍ അവതരിപ്പിക്കുക. മറ്റുള്ളവരെ പഴിക്കുകയാണവര്‍ക്കിഷ്ടം. ഇത്തരം മനോഭാവം യുവപ്രേഷകരിലും വളരാനാണ്‌ ഇതെല്ലാം ഇടയാക്കുന്നത്‌. ശരിയായി ചിന്തിക്കാതെ അന്വേഷിക്കാതെ നിലപാടുകള്‍ എടുക്കാനാണ്‌ ഇതെല്ലാം കളമൊരുക്കുക. ചിന്തിപ്പിക്കുന്നതിനേക്കാള്‍ വികാരഭരിതരാക്കാനാണ്‌ ഇത്തരം ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. മാധ്യമങ്ങള്‍ വൈകാരികതരംഗം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. നമുക്ക്‌ ശാന്തമായി ചിന്തിക്കാനുള്ള കഴിവ്‌ നഷ്ടമാകുന്നു.

This slideshow requires JavaScript.

Advertisements
This entry was posted in MEDIA SEMINAR. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s