Year 2011-2012

ST ANTONYS SUNDAY SCHOOL, PARAL

പ്രവര്‍ത്തന വര്‍ഷ ആരംഭം

സണ്‍‌ഡേ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷ ആരംഭത്തിന് ഒരുക്കമായ് അധ്യാപകര്‍ ഒരാഴ്ച നോയമ്പ് എടുക്കുകയും കുമ്പസാരിക്കുകയും ചെയ്തു.

പന്തക്കുസ്താ ദിനം

സണ്‍‌ഡേസ്കൂള്‍ പ്രവര്‍ത്തന വര്‍ഷത്തിനു ആരഭംകുറിച്ചുകൊണ്ട് ബഹു. വികാരിയച്ചന്‍ അധ്യാപകര്‍ക്ക് കത്തിച്ച തിരികള്‍ നല്‍കുകയും, അധ്യാപകര്‍ കുട്ടികള്‍ക്ക് കൈമാറുകയും  ചെയ്തു. കത്തിച്ച തിരികള്‍ ഉയര്‍ത്തി സണ്‍‌ഡേസ്കൂള്‍ പ്രതിജ്ഞ ചൊല്ലുകയും, തുടര്‍ന്ന് പള്ളിക്ക് ചുറ്റും റാലി നടത്തുകയും, എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കുകയും ചെയ്തു.

C L T  സര്‍ട്ടിഫിക്കറ്റ് വിതരണം

C L T പൂര്‍ത്തിയാക്കിയ ഡെന്നി, ജോസ്മി എന്നീ അധ്യാപകര്‍ക്ക്, ബഹു. വികാരിയച്ചന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

ബൈബിള്‍ ദിനവും, ലൈബ്രറി ഉദ്ഘാടനവും

ബഹു. വികാരിയച്ചന്‍ ബൈബിള്‍ വായിച്ച് ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു, വായിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി ഷിജോ ജേക്കബ്‌ പുസ്തകാവലോകനം നടത്തി. ലൈബ്രറി ഫണ്ട്‌ ശേഖരിക്കുന്നതിനായ്‌, കുട്ടികളും അധ്യാപകരും, വീട്ടില്‍ നിന്ന് പത്രകെട്ടുകള്‍ കൊണ്ടുവരികയും അത് വിറ്റ്‌കിട്ടിയ പണം പുസ്തകം വാങ്ങാന്‍ ഏല്പിക്കുകയും ചെയ്തു.

P T F Meeting

“കുട്ടികളെ എങ്ങനെ ജീവിത വിശുദ്ധിയില്‍ വളര്‍ത്താം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. സന്തോഷ്‌ ധര്‍മശ്ശേരി  ക്ലാസ്സ്‌ എടുത്തു. നൂറോളം മാതാപിതാക്കള്‍ പങ്കെടുത്തു. P T F പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 

ദുക്റാന തിരുന്നാളും മതാധ്യാപക ദിനവും

 

അധ്യാപകരെ വിവിധ ഗ്രൂപ്പ്‌ ആയി തിരിച്ച് “ആദിമ ക്രൈസ്തവ  സമൂഹത്തിന്‍റെ വിശ്വാസ ജീവിതവും, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാപരമ്പര്യവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചര്‍ച്ചാ ക്ലാസ്സ്‌ നടത്തി. ഫാ. തേജസ്‌ ക്ലാസിനു നേതൃത്വം നല്‍കി.

ഫീസ്റ്റ് ആഘോഷം

വിശുദ്ധ അന്തോണി നാമധാരിയായ വികാരിയച്ചന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പാരിഷ് ഹാളില്‍ ഒന്നിച്ചു കൂടുകയും ഭക്ഷണം പാകംചെയ്തു കഴിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു.

എല്ലാ അധ്യാപകരുടെയും ഫീസ്റ്റ് ദിനം സമുചിതമായ് ആഘോഷിക്കുന്നു.

ഫൊറോന ധ്യാനം

ഇവിടെനിന്നും അധ്യാപകര്‍ പങ്കെടുത്തു. ഫാ. ഷാജി തുംബേച്ചിറയില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി

കാവുകാട്ട് ക്വിസ്‌ മല്‍സരം

ഇരുപത്തി ഒന്നാമത് കാവുകാട്ട് ക്വിസ്‌ മല്‍സരം നടന്നുവരുന്നു.

വിഷയം: ഭാരത സഭാ ചരിത്രം, അല്മായ വര്‍ഷം

അധ്യാപക റംശാ പ്രാര്‍ത്ഥന

എല്ലാ ശനിയാഴ്ചയും വൈകുന്നേരം  റംശാ പ്രാര്‍ത്ഥന നടത്തുന്നു തുടര്‍ന്ന് ഞായറാഴ്ച പ്രവര്‍ത്തനങ്ങളെ പറ്റി ആലോചിക്കുന്നു

അധ്യാപക പ്രാര്‍ത്ഥന

എല്ലാ മാസവും അധ്യാപക പ്രാര്‍ത്ഥന ഏതെങ്കിലും ഒരു ഭവനത്തില്‍ വച്ച് നടത്തുന്നു. 

കലാവേദി

ഫോറോന മത്സരങ്ങള്‍ക്കായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി. മൂന്നു ഗ്രൂപ്പ്‌ ആയി കുട്ടികളെ തിരിക്കുകയും ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ നടത്തുകയും ചെയ്തു.

മധബോധന സമിതി

മധബോധന സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും, മീറ്റിംഗ് കൂടി സണ്‍‌ഡേസ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. 

ഓണാഘോഷം

സണ്‍‌ഡേസ്കൂളിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ഇടവകയിലെ കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കായി വിവിധ മല്‍സരങ്ങള്‍ നടത്തി.

ആര്‍ച്ച് ബിഷപ്പ് ജോസഫ്‌ പൗവ്വത്തില്‍ പിതാവുമായി സംവാദം

ആര്‍ച്ച് ബിഷപ്പ് ജോസഫ്‌ പൗവ്വത്തില്‍ പിതാവുമായി “ത്രിശ്നാപ്പള്ളി മുതല്‍ തിരുവനന്തപുരം വരെ”  എന്നപേരില്‍ ഒരു സംവാദ പരിപാടി നടത്തി. പിതാവിന്‍റെ വിവാദമായ നിലപാടുകളെ അടിസ്ഥാനമാക്കി അധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള വിശദീകരണങ്ങള്‍ പിതാവ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേക്ക് മുറിച്ച് പിതാവിന്‍റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

സണ്‍‌ഡേസ്കൂള്‍ വാര്‍ഷികം

സണ്‍‌ഡേസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികസമ്മേളനം ബഹു. അതിരൂപതാ ഡയറക്ടര്‍ ഉദ്ഘാടനം ചെയ്യുകയും, കൈയ്യെഴുത്തു മാസിക “സ്നേഹദൂദ് 2011” പ്രകാശനം ചെയ്യുകയും, കുട്ടികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. 

ക്ലബ്ബുകള്‍

കുട്ടികളെ, അവരുടെ കഴിവുകളനുസരിച്ച് – പ്രസംഗ ക്ലബ്‌, രചനാ ക്ലബ്‌, സംഗീത ക്ലബ്‌, അവതരണ ക്ലബ്‌ എന്നിങ്ങനെ വിവിധ ക്ലബുകളായി തിരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു.

മാര്‍ഗംകളി

പുതിയ മാര്‍ഗംകളി ടീം രൂപീകരിച്ചു. മിഷന്‍ ലീഗ് സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറ്റം നടത്തി.

ഫൊറോനാ കലാമത്സരം

ഫോറോന  കലാ മത്സരത്തിന് കുട്ടികള്‍ പങ്കെടുക്കുകയും മികച്ച പ്രകടനത്തിലൂടെ 76 പോയിന്‍റ് നേടി ആദ്യ പത്തിലൊന്ന് സ്ഥാനം നേടുകയും ചെയ്തു.

മെഡല്‍ വിതരണം

ഫോറോന മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹനമായി മെഡല്‍ അണിയിച്ച് അഭിനന്ദനം അറിയിച്ചു. മത്സരത്തിനുള്ള നാടകം എഴുതുകയും, മാര്‍ഗംകളി പഠിപ്പിക്കുകയും ചെയ്ത സണ്‍‌ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ലിജി സജി, നെഹ ചെറിയാന്‍ എന്നിവരെ പ്രത്യേകം അനുമോദിച്ചു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം സമുചിതമായി നടത്തി. കുട്ടികള്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും ചെല്ലുകയും ലഹരി വിമോചന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധ സെമിനാര്‍

വൈകുന്നേരം അഞ്ചുമുതല്‍ പത്തുവരെ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ സെമിനാര്‍ നടത്തി. ഫാ. ജോബി മൂലയില്‍, ജോണ്‍സന്‍ വെരൂര്‍,സണ്ണി കോയിപ്പള്ളി, മാത്യു ആന്‍റണി, ഷിജോ ജേക്കബ്‌, സലോമി പത്രോസ് എന്നിവര്‍ ക്ലാസ്സ്‌ എടുത്തു.തുടര്‍ന്ന് സ്നേഹ വിരുന്നും നടത്തി. 

മിഷന്‍ ഞായര്‍

മിഷന്‍ ഞായര്‍ മിഷന്‍ലീഗിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. അംഗത്വ സ്വീകരണം, അംഗത്വ നവീകരണ പ്രതിജ്ഞ, ഫണ്ട്‌ രൂപീകരണത്തിനായി വിവിധ പരിപാടികള്‍ എന്നിവ നടത്തി.

ജീവകാരുണ്യനിധി

കുട്ടികള്‍ ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ കുടുക്ക പിരിവിലൂടെ കണ്ടെത്തിയ പണം ഒരു കുട്ടിയുടെ രോഗിണിയായ മാതാവിന് ചികിത്സാസഹായമായി നല്‍കി.

ലഹരിവിരുദ്ധ റാലി

സണ്‍‌ഡേസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി ലഹരിവിരുദ്ധ മുദ്രാവാക്യം മുഴക്കി കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.

സണ്‍‌ഡേസ്കൂള്‍ വിദ്യാര്‍ഥിനിയായ ജോസ്ന വട്ടകളം ലഹരിവിരുദ്ധ പ്രസംഗം നടത്തി. തുടര്‍ന്ന് ഫാ. ജേക്കബ്‌ കോയിപ്പള്ളി ഇടവകജനം മുഴുവനുമായി പ്രതിജ്ഞ ചൊല്ലികൊടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.